Sorry, you need to enable JavaScript to visit this website.

മുടിമാറ്റിവെക്കലിനിടെ വൃക്കകള്‍  തകരാറിലായി, യുവാവിന് ദാരുണാന്ത്യം

ന്യൂദല്‍ഹി-മുടി മാറ്റിവെക്കല്‍ ചികിത്സയ്ക്ക് വിധേയനായ മുപ്പതുകാരന്‍ മരിച്ചു. അത്താര്‍ റഷീദ് എന്നയാളാണ് ദല്‍ഹിയിലെ ക്ലിനിക്കല്‍വച്ച് നടത്തിയ മുടിമാറ്റിവെ്ക്കലിന് പിന്നാലെ മരണമടഞ്ഞത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. ബന്ധുക്കളുടെ പരാതിയില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാതാവും സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു റഷീദ്. ചികിത്സയ്ക്ക് പിന്നാലെ യുവാവിന് ദേഹമാസകലം ചൊറിച്ചില്‍ അനുഭവപ്പെട്ടു. വൃക്കകള്‍ തകരാറിലായി. പല അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ബാധിച്ചു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
മുടി മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കിടെ മരണം സംഭവിക്കുന്നത് ഇതാദ്യമായിട്ടല്ല. ഗുജറാത്തില്‍ കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ മുപ്പത്തിയൊന്നുകാരന്‍ മരിച്ചിരുന്നു. 2019ല്‍ മുംബൈയില്‍ മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം നാല്‍പ്പത്തിമൂന്നുകാരനായ ബിസിനസുകാരനും മരിച്ചിരുന്നു.
            

Latest News