Sorry, you need to enable JavaScript to visit this website.

മനുഷ്യന് 150 കൊല്ലം വരെ ആയുസ്;  മരുന്നുമായി സൗദി ഡോക്ടർ

വാർധക്യത്തെ ചെറുക്കുന്നതിനുള്ള മരുന്ന് വികസിപ്പിച്ച ഡോ. സഅദ് അൽസുഖൈറിന് ടോക്യോ ചർമരോഗ വിദഗ്ധരുടെ സമ്മേളനത്തിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നു.

റിയാദ്- വാർധക്യം ചെറുക്കുന്നതിനും ആയുർദൈർഘ്യം വർധിപ്പിക്കുന്നതിനുമുള്ള മരുന്ന് വികസിപ്പിച്ച് സൗദി ഡോക്ടർ. ജപ്പാനിൽ നടക്കുന്ന ചർമരോഗ വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഡോ. സഅദ് അൽസുഖൈർ തന്റെ നേട്ടം അവതരിപ്പിച്ചത്. ഇദ്ദേഹം വികസിപ്പിച്ച 'മീഥെലിൻ ബ്ലൂ' എന്ന മരുന്നിന് മനുഷ്യന്റെ ആയുസു കൂട്ടാനും വാർധക്യം വരുന്നത് തടയാനും സാധിക്കുമെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 'മീഥെലിൻ ബ്ലൂ' മനുഷ്യശരീരത്തിലെ കൊളാജിൻ, ഇലാസ്റ്റിൻ എന്നീ പ്രോട്ടീനുകളുടെ വളർച്ച പരിപോഷിപ്പിക്കുകയും വാർധക്യത്തിന് കാരണമായ മൈറ്റോ കോൺട്രിയ ഓർഗനുകളെ ക്ഷീണിപ്പിക്കുകയും ചെയ്യുമെന്ന് ടോക്യോവിൽ നടന്ന ഒമ്പതാമത് ചർമരോഗ വിദഗ്ധരുടെ സമ്മേളനത്തിൽ ഡോ. സഅദ് അൽസുഖൈർ തെളിയിച്ചു. ഇത് സാധ്യമായാൽ മനുഷ്യന് ഏതാണ്ട് 150 വർഷം വരെ വാർധക്യം ബാധിക്കാതെ ജീവിക്കുന്നതിന് പ്രയാസമുണ്ടാവില്ല. 
ഓക്‌സിഡേഷനെ ശക്തമായി പ്രതിരോധിക്കുന്നതിന് മീഥെലിൻ ബ്ലൂവിന് ശേഷിയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് മലേറിയ മുതൽ അൽഷിമേഴ്‌സ് വരെയുള്ള രോഗങ്ങളെ ചെറുക്കും. മാത്രമല്ല ഇതിന് പാർശ്വഫലങ്ങളും കുറവാണ്. ശുദ്ധവായു ശ്വസിക്കുന്നതിനുള്ള ശേഷി വർധിപ്പിക്കുന്നതിനും തന്റെ മരുന്നിന് സാധിക്കുമെന്ന് ഡോ. സഅദ് പറഞ്ഞു. 
അന്താരാഷ്ട്ര മെഡിക്കൽ സമ്മേളനത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ചതിന് ഡോ. സഅദ് അൽസുഖൈർ ആയിരുന്നു. 2013ൽ സൗന്ദര്യവർധക ചികിത്സയിലെ സംഭാവനകൾ മാനിച്ച് വേൾഡ് ഓർഗനൈസേഷൻ ഓഫ് കോസ്‌മെറ്റിക് മെഡിസൻ ഇദ്ദേഹത്തെ ആദരിച്ചു. 2015ൽ കോസ്‌മെറ്റിക് ചികിത്സയിൽ സ്വീഡിഷ് അക്കാദമി തങ്ങളുടെ മിഡിൽഈസ്റ്റ് പ്രതിനിധിയായി നിശ്ചയിച്ചതും ഡോ. സഅദിനെയായിരുന്നു. 2016 മുതൽ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ കോൺഫ്രൻസ് ഓൺ ഡെർമറ്റോളജി ആന്റ് കോസ്‌മെറ്റിക് മെഡിസിൻ (MEIDAM)വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയാണ് ഡോ. സഅദ് അൽസുഖൈർ.

Latest News