കൊച്ചി- നര്‍ത്തകിയും നടിയുമായ നവ്യ നായരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നൃത്തവിദ്യാലയത്തിന് തുടക്കമായി. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് എന്ന സ്ഥാപനവുമായാണ് നവ്യ എത്തുന്നത്. കൊച്ചി പടമുകളില്‍ ലീഡര്‍ കെ. കരുണാകരന്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ലോകപ്രശസ്ത ഭരതനാട്യം നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദും സൂര്യ കൃഷ്ണമൂര്‍ത്തിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
നവ്യയുടെ സ്വപ്നമായിരുന്നു സ്വന്തമായൊരു ഡാന്‍സ് സ്‌കൂളെന്നും തന്റെ കുടുംബത്തിന്റെയും എല്ലാ പിന്തുണയും നവ്യക്ക് ഉണ്ടാകുമെന്നും നവ്യയുടെ ഭര്‍ത്താവ് സന്തോഷ് പറഞ്ഞു.
മാതംഗിയുടെ വെബ്‌സൈറ്റ് സംവിധായകന്‍ സിബി മലയില്‍ സ്വിച്ച് ഓണ്‍ ചെയ്തു. സൂര്യ കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി., കെ. മധു , എസ്.എന്‍. സ്വാമി, നൃത്തരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ കലാധരന്‍ , മനു മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവ്യ നായരുടെ നൃത്തഗുരു കൂടിയാണ് മനു മാസ്റ്റര്‍.