ജിദ്ദ- സൗദിയുടെ മനം കവര്‍ന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍, പ്രശസ്ത നടി ഷാരോണ്‍ സ്‌റ്റോണിനൊപ്പം പോസ് ചെയ്ത് എസ്.ആര്‍.എം.ജി സി.ഇ.ഒ ജുമാന അല്‍ റാഷിദ്. വിമന്‍ ഇന്‍ സിനിമ വിഭാഗത്തിലായിരുന്നു ഇത്. ഒരു കമ്പനിയുടെ സി.ഇ.ഒ ആയി നിയമികയാകുന്ന ആദ്യ സൗദി വനിതയായ ജുമാന, രാജ്യത്തെ വനിതാ ശാക്തീകരണത്തിന്റെ പ്രതീകമാണ്. സൗദി റിസര്‍ച്ച് ആന്റ് മീഡിയ ഗ്രൂപ്പിന്റെ സി.ഇ.ഒ ആണ് ജുമാന അല്‍ റാഷിദ്. അറബ് ന്യൂസ്, മലയാളം ന്യൂസ് അടക്കമുള്ള പത്രങ്ങളുടെ പ്രസാധകരായ എസ്.ആര്‍.പി.സിയുടെ മദര്‍ കമ്പനിയാണ് എസ്.ആര്‍.എം.ജി.