ജിദ്ദ - സൗദി അറേബ്യയുടെ ചരിത്രത്തിലില്ലാത്ത വിധം ബോളിവുഡ് താരങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ചെങ്കടല്‍ പട്ടണമായ ജിദ്ദ. ഷാറൂഖ് ഖാന്‍ മുതല്‍ പ്രിയങ്ക ചോപ്രവരെ അണിനിരന്ന റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ജിദ്ദയില്‍ അരങ്ങുതകര്‍ക്കുകയാണ്.
പ്രമുഖ രാജ്യാന്തര ചലച്ചിത്രമേളകളിലെന്നതുപോലെ ജിദ്ദ മേളയിലും റെഡ് കാര്‍പറ്റില്‍ ബോളിവുഡ് സുന്ദരിമാരുടെ അംഗചലനങ്ങള്‍ക്ക് ക്ഷാമമില്ല. മേളയിലെ വിമന്‍ ഇന്‍ സിനിമ വിഭാഗത്തില്‍ നടി പ്രിയങ്ക ചോപ്ര എത്തിയത് തിളങ്ങുന്ന മഞ്ഞ സാറ്റന്‍ ഗൗണിലാണ്. ഡയമണ്ട് നെക്്‌ലേസും ബ്രേസ് ലെറ്റും ചോപ്രയെ കൂടുതല്‍ സുന്ദരിയാക്കി.
WELCOME TO SAUDI ARABIA @priyankachopra #RedSeaIFF pic.twitter.com/qne1DdeCt4
— PRIYANKA DAILY (@PriyankaDailyFC) December 1, 2022