മട്ടന്നൂര്‍- മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ് വിവാഹിതനാവുന്നു. വിമാനത്തിനുള്ളിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം വലിയ വാര്‍ത്തയായിരുന്നു. എതിരെ പ്രതിഷേധിച്ചതിന് വധശ്രമ കേസ് നേരിടുന്ന ഫര്‍സീന്‍ മജീദ് വിവാഹിതനാകുന്നു. ഫര്‍സീന്‍ മജീദിന്റെ മട്ടന്നൂരിലെ വീട്ടില്‍ വെച്ച് ഇന്നാണ് വിവാഹം. പയ്യന്നൂര്‍ കോളേജില്‍ കെ എസ് യു നേതാവ് കൂടിയായിരുന്ന നഫീസതുല്‍ മിസ്രിയ ആണ് ഫര്‍സീന്‍ മജീദിന്റെ വധു. മട്ടന്നൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ് ഫര്‍സീന്‍ മജീദ്. പയ്യന്നൂര്‍ സ്വദേശി ആണ് നഫീസതുല്‍ മിസ്രിയ. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയ പ്രമുഖ നേതാക്കളും കോണ്‍ഗ്രസ് എം എല്‍ എമാരും ഫര്‍സീന്‍ മജീദിന്റേയും നഫീസതുല്‍ മിസ്രിയയുടേയും വിവാഹ സല്‍ക്കാരത്തിനെത്തും. ഫര്‍സീന്‍ മജീദിനും നഫീസതുല്‍ മിസ്രിയയ്ക്കും വിവാഹ ആശംസ നേര്‍ന്ന് കണ്ണൂര്‍ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുവരെഴുതിയിട്ടുണ്ട്.