Sorry, you need to enable JavaScript to visit this website.

ക്ലിഫ് ഹൗസില്‍ ആദ്യമായി ലിഫ്റ്റ് വരുന്നു; 25.50 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയാന്‍ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. ആദ്യമായാണ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചര്‍ ലിഫ്റ്റ് പണിയാനാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

നേരത്തേ ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിര്‍മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു.ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം നിലനില്‍ക്കെയാണ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയാനുള്ള തീരുമാനം.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

 

Latest News