റിയാദ്- മധ്യ, കിഴക്കന്‍, വടക്കന്‍ പ്രവിശ്യകളില്‍ ശനിയാഴ്ച ഉച്ചക്ക് ശേഷം ആരംഭിച്ച പൊടിക്കാറ്റ് അര്‍ധ രാത്രിവരെ തുടര്‍ന്നു. റിയാദ് പ്രവിശ്യയില്‍ നഗരത്തിന് പുറമെ ശഖ്‌റാ, ദര്‍ഇയ്യ, റുമാ, മജ്മ, അല്‍ഖുവയ്യ, ദവാദ്മി ഭാഗങ്ങളിലാണ് പൊടിക്കാറ്റ് വീശിയത്. കിഴക്കന്‍ പ്രവിശ്യയില്‍ അല്‍ഹസാ, ദമാം, ദഹ്‌റാന്‍, അല്‍ഖോബാര്‍, ഖഫ്ജി, ഹഫറുല്‍ ബാതിന്‍ ഭാഗങ്ങളിലും പൊടിക്കാറ്റ് ഞായറാഴ്ച പുലര്‍ച്ചെവരെ നീണ്ടു. ഹൈവേയില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.