ദുബായ്- യു.എ.ഇയില്‍ മാളിനു പുറത്തു നിര്‍ത്തിയിട്ട 11 വാഹനങ്ങള്‍ക്ക് തീപ്പിടിച്ചു. ദുബായ് ഔട്ട്‌ലെറ്റ് മാളിന്റെ പാര്‍ക്കിംഗിലുണ്ടായ തീപ്പിടിത്തത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച വൈകിട്ടാണ് സംഭവം. അരമണിക്കൂര്‍ കൊണ്ട് തീയണച്ചതായി ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല. ദുബായ് പോലീസും വിദഗ്ധരും പരിശോധന നടത്തി വരികയാണ്.
ഒരു കാറും ബസും കത്തുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.