പെരുമ്പാവൂര്‍- അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പ്രവാസികളുടെയും മുന്‍ പ്രവാസികളുടെയും ജീവകാരുണ്യ,സാമൂഹ്യ,സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി എറണാകുളം ജില്ല പ്രവാസി അസോസിയേഷന്‍ (ഇ.ഡി,പി.എ) രൂപീകരിച്ചു. സാമൂഹ്യ പ്രവര്‍ത്തകനും മികച്ച സംഘടകനുമായ സുബൈര്‍ അമ്പാടന്റെ അധ്യക്ഷതയില്‍ പെരുമ്പാവൂര്‍ ഫ്‌ളോറ റസിഡന്‍സിയില്‍ ചേര്‍ന്ന യോഗം പ്രഥമ കമ്മിറ്റിക്ക് രൂപം നല്‍കി.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും സൗദി ദമാം ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലുമായ ഡോ. ഇ.കെ.മുഹമ്മദ് ഷാഫി, നസീര്‍ പെരുമ്പാവൂര്‍ (യു.എ.ഇ), ടി.എ.മുഹമ്മദ് ബഷീര്‍ വല്ലം (തെക്കേകുടി) എന്നിവര്‍ രക്ഷാധികാരികളും മമ്മി എന്ന കെ.എം.മുഹമ്മദ് മുടിക്കല്‍ (പ്രസിഡന്റ്), സുബൈര്‍ അമ്പാടന്‍ വല്ലം (സെക്രട്ടറി), കെ.എം. ബഷീര്‍ കാച്ചാകുഴി (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളുമായി ഇരുപത്തൊന്നംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
നൗഫല്‍ പുലവത്ത്, പി.എം. സക്കീര്‍ പറവൂര്‍ (വൈസ് പ്രസിഡന്റ), മുസ്തഫ കമാല്‍ കോതമംഗലം,അഷ്‌റഫ് പുളിന്താനം (ജോ.സെക്രട്ടറി), മോട്ടി (ഇട്ടൂപ്) യു.എസ്.എ (ഓവര്‍സീസ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ മറ്റു ഭാരവാഹികളുമാണ്. പ്രവര്‍ത്തക സമിതി അംഗങ്ങളായി എം.എം ഷൗക്കത്തലി ഓടക്കാലി, അബ്ദുല്‍ ഗഫൂര്‍ എത്തിയില്‍ (ചെമ്പറക്കി), മന്‍സൂര്‍ കുന്നത്താന്‍ മുടിക്കല്‍, സുബൈര്‍ പള്ളികവല, ഇബ്രാഹീം കിഞ്ചര്‍, സാദിഖ് ചെമ്പറക്കി, സുലൈമാന്‍ ശ്രീമൂലനഗരം, ഫവാസ് സലീം (പ്രത്യേക ക്ഷണിതാവ്), ഷാജിത മുഹമ്മദാലി, മുവ്വാറ്റുപുഴ എന്നിവരെയും തെരഞ്ഞെടുത്തു.