Sorry, you need to enable JavaScript to visit this website.

എസ്.എന്‍.ഡി.പി തെരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള അടവുനയം- വെള്ളാപ്പള്ളി

ആലപ്പുഴ- കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ. മഹേശന്റെ മരണത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമ്പത്തിക തട്ടിപ്പുകള്‍ പിടിക്കപ്പെട്ടപ്പോള്‍ നിലനില്‍പ്പില്ലാതെ മഹേശന്‍ ആത്മഹത്യ ചെയ്തെന്ന് കണ്ടെത്തിയ കേസാണിതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അന്വേഷണത്തിന് ഇടക്കാല ഉത്തരവ് വാങ്ങിയത്. വരാനിരിക്കുന്ന എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പില്‍ താനും മകനും മത്സരരംഗത്തേക്ക് എത്താതിരിക്കാന്‍ നല്‍കിയ കള്ളക്കേസാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'വാര്‍ത്ത സൃഷ്ടിക്കാനും എന്നെ തകര്‍ക്കാനും തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഞാനോ തുഷാറോ വരാതിരിക്കാനുള്ള അടവുനയമാണിത്. എന്നില്‍ നിന്നും എന്ത് പീഡനമുണ്ടായി? പോലീസിന് പിടികൊടുക്കാന്‍ തയാറല്ല, അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചത്. ചേര്‍ത്തലയിലും കണിച്ചുകുളങ്ങളരയിലുമടക്കം സാമ്പത്തിക തിരിമറി കാണിച്ചത് പിടിക്കപ്പെട്ടപ്പോള്‍ ആത്മഹത്യ ചെയ്തത് എന്റെ തലയില്‍ എന്തിനാണ് വെക്കുന്നത്. എനിക്കൊരു ഭയവുമില്ല. മഹേശന്‍ ആരായിരുന്നെന്നും എന്തായിരുന്നെന്നും ആളുകള്‍ക്ക് അറിയാം. അതിനാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളൊന്നും അവര്‍ വിശ്വസിക്കില്ല'- വെള്ളാപ്പള്ളി പറഞ്ഞു.

 

Latest News