തിരുവനന്തപുരം- കേരള പോലീസിലെ കെ9 സ്ക്വാഡിനു വേണ്ടി നാലു കുഞ്ഞന്മാര് പരിശീലനത്തിനു തയാറെടുക്കുന്നു. പുതുതായി ചേരുന്ന നാലു ചുണക്കുട്ടന്മാരെ കേരള പോലീസ് വെബ് സൈറ്റില്‍ പരിചയപ്പെടുത്തി.
ജാക്ക് റെസ്സല്‍ ടെറിയര്‍ വിഭാഗത്തില്‍ പെടുന്ന കുഞ്ഞന്‍ നായകളാണ് കെ9 സ്ക്വാഡില്‍ ചേരുന്നത്. ലവന് പുലിയാണ് കേട്ടാ എന്നു പറഞ്ഞാണ് കുഞ്ഞന്മാരെ പരിചയപ്പെടുത്തിയിരിക്കുന്നത്.
ഉക്രൈന് ആക്രമണത്തില്‍ റഷ്യ നിക്ഷേപിച്ച 200 ലേറെ സ്ഫോടക വസ്തുക്കള്‍ തിരയാന്‍ പാട്രണ്‍ എന്ന ജാക്ക് റസ്സര്‍ ടെറിയര്‍ ഇനത്തില്‍ പെട്ട നായകളെയാണ് ഉപയോഗിച്ചിരുന്നത്. വലിപ്പം കുറവായതിനാല്‍ ഈ കുഞ്ഞന്മാര്ക്ക് എത്ര ഇടുങ്ങിയ സ്ഥലങ്ങളിലും പ്രവേശിക്കാന്‍ കഴിയുമെന്ന സവിശേഷതയുണ്ട്.
സ്ഫോടക വസ്തുക്കള്‍, ലഹരി വസ്തുക്കള്‍ തുടങ്ങിയവ തിരിച്ചറിയാന്‍ വേഗം സാധിക്കുന്നു. നാല് ചുണക്കുട്ടന്മാര്ക്ക് ഒമ്പത് മാസത്തെ പ്രത്യേക പരിശീലനമാണ് നല്‍കുക.
ജാക്ക് റസ്സൽ ടെറിയർ:
— Kerala Police (@TheKeralaPolice) December 1, 2022
ലവൻ പുലിയാണ് കേട്ടാ..#keralapolice #k9squad pic.twitter.com/yC0XuxBNOF