തിരുവനന്തപുരം-വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസിന്റെ മാപ്പ് അംഗീകരിക്കില്ലെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചുപറയരുതെന്നും, തീവ്രവാദികളെന്ന് ആരെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.മാപ്പ് മടക്കി പോക്കറ്റിലിട്ടാല്‍ മതി. എന്നെ ആക്ഷേപിച്ച വൈദികന്റെ പേരിന്റെ അര്‍ത്ഥവും എന്താണെന്ന് നോക്കണം. വികസനത്തിന് തടസം നില്‍ക്കുന്നത് ദേശദ്രോഹമാണെന്നാണ് പറഞ്ഞത്. ഇനിയും പറയും. അഹങ്കാരം നടക്കില്ല.- മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇന്നലെയാണ് ഫാ. തിയോഡേഷ്യസ് മന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു പരാമര്‍ശം. വിവാദമായതോടെ പരാമര്‍ശം നാക്കുപിഴയാണെന്നായിരുന്നു അദ്ദേഹം നല്‍കിയ വിശദീകരണം. സംഭവത്തില്‍ വൈദികനും ലത്തീന്‍ അതിരൂപതയും ഖേദം പ്രകടിപ്പിച്ചിരുന്നു.