ദോഹ- മെസിയുടെ പെനാൽറ്റി പിഴച്ചതോടെ എല്ലാം പിഴക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ് അർജന്റീന. പോളണ്ടിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഗ്രൂപ്പ് ചാംപ്യൻമാരായി അർജന്റീന രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. പ്രീ ക്വാർട്ടറിൽ ഓസ്‌ട്രേലിയ അർജന്റീന നേരിടും.
ആദ്യപകുതിയിൽ മെസിയെ പെനാൽറ്റി ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസി തന്നെ എടുത്തെങ്കിലും മിസായി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അർജന്റീന വിശ്വരൂപം പുറത്തെടുത്തു. ഈ ടൂർണമെന്റിൽ അർജന്റീനയുടെ ഏറ്റവും മികച്ച കളിക്കാണ് ഇന്ന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 46-ാംമിനിറ്റിൽ അലേക്‌സിസ് മാക് അലിസ്റ്റർ ആദ്യഗോൾ നേടി.67-ാം മിനിറ്റിൽ ജൂലിയൻ അൽവാരെസ് രണ്ടാം ഗോളും നേടി. അർജന്റീനയുടെ പോരാട്ടവീര്യത്തിന് മുന്നിൽ പോളണ്ട് നിർവീര്യമാകുന്ന കാഴ്ച്ചയായിരുന്നു. പോളണ്ടിന്റെ ഗോളിയാണ് അർജന്റീനയുടെ നിരവധി ഗോളവസരങ്ങൾ തടഞ്ഞത്.
ഈ ഗ്രൂപ്പില്‍ അര്‍ജന്‍റീനയും പോളണ്ടുമാണ് രണ്ടാം റൌണ്ടിലേക്ക് പ്രവേശിക്കുന്നത്. സൌദിക്കെതിരായ വിജയവും മെക്സിക്കോയുമായി നേടിയ സമനിലയും പോളണ്ടിന് ഭാഗ്യമായി.