Sorry, you need to enable JavaScript to visit this website.

ജിദ്ദ പുതിയ വിമാനത്താവളം  റമദാൻ ഏഴിന് തുറക്കും

ജിദ്ദ- പരീക്ഷണാർഥം പുതിയ വിമാനത്താവളം റമദാൻ ഏഴിന് (ഈ മാസം 22) തുറക്കുമെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി. ഭാഗികമായി പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം. എയർപോർട്ടിലെ ഉന്നത ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലന സെഷനിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. എയർപോർട്ടിലെ വികസന പ്രവർത്തനങ്ങളുടെയും ടെർമിനലുകളിലെ സജ്ജീകരണങ്ങളുടെയും പ്രവർത്തന രീതിയുടെ മോഡലുകൾ പരിശീലനത്തിൽ പ്രദർശിപ്പിച്ചിരുന്നു. വിമാനത്താവളത്തിലെ വിവിധ വകുപ്പുകളുടെയും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും മേധാവികളും സർക്കാർ പ്രതിനിധികളും സംബന്ധിച്ച പരിശീലന സെഷൻ വലിയ വിജയമായിരുന്നുവെന്ന് എയർപോർട്ട് മേധാവി അസാം നൂർ വെളിപ്പെടുത്തി. 
പ്രതിവർഷം 80 മില്യൺ യാത്രക്കാർക്ക് സുഗമമായി വന്നുപോകാൻ സാധിക്കുന്ന വിധത്തിൽ സൗകര്യമുള്ള പുതിയ എയർപോർട്ട് ഈ വർഷാദ്യം ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ട്. പിന്നീട് ഉദ്ഘാടനം മെയ് ഒന്നിലേക്ക് മാറ്റിയിരുന്നുവെങ്കിലും അതും നടന്നിരുന്നില്ല. ഒടുവിലാണ് റമദാൻ ഏഴിന് തുറക്കുമെന്ന റിപ്പോർട്ട് വരുന്നത്. മക്ക പ്രവിശ്യയിലെ മുഴുവൻ ജനങ്ങളും 36 ബില്യൺ റിയാൽ ചെലവഴിച്ച് നിർമിച്ച എയർപോർട്ട് തുറക്കുന്നതിനായി കാത്തിരിക്കുകയാണ്.

Latest News