മദീന- മദീനയുടെ വിവിധ ഭാഗങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കുടുങ്ങിയ ഏഴുപേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ പ്രത്യേക നിര്‍ദേശം നല്‍കി. ജിദ്ദയില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ജിദ്ദയില്‍ മഴ ശക്തമാകാന്‍ സാധ്യത;
ഇന്ത്യന്‍ സ്‌കൂളിന് അവധി
ജിദ്ദ- ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ഇന്ന് (ബുധന്‍ ) ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശവും വിദ്യാര്‍ഥികളുടെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് ഇന്ന് ക്ലാസുകള്‍ക്ക് അവധി നല്‍കുന്നതെന്ന് പ്രിന്‍സിപ്പല്‍ മുസഫര്‍ ഇഖ്ബാല്‍ അറിയിച്ചു.
കെ.ജി, ഒന്ന്,രണ്ട് ക്ലാസുകളില്‍ നടത്തിവരുന്ന ഓണ്‍ല്‍ൈ ക്ലാസ് തുടരുമെന്നും സര്‍ക്കുലറില്‍ പറഞ്ഞു. ശക്തമായ മഴയില്ലെങ്കില്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസും ഫീ കൗണ്ടറും പതിവുപോലെ പ്രവര്‍ത്തിക്കും.