റിയാദ്- തിരക്കേറിയ ഹൈവേയില്‍ ഒട്ടകം വാഹനങ്ങള്‍ക്കിടയിലുടെ ഓടിയ സംഭവത്തില്‍ വിശദീകരണവുമായി ട്രാഫിക് പോലീസ്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സൗദി തലസ്ഥാനമായ റിയാദിലാണ് ഒട്ടകം ഗതാഗതം തടസ്സപ്പെടുത്തിയത്. വാഹനത്തില്‍നിന്ന് വീണ ഒട്ടകത്തെ പിടിക്കാന്‍
ഹൈവേയിലെ തിരക്ക് കാരണം ഒട്ടകത്തെ പിടിക്കാന്‍ ഉടമ ബുദ്ധിമുട്ടിയെങ്കിലും വലിയ അപകടമൊന്നും സംഭവിച്ചില്ല.
ഒട്ടകം എതിര്‍ദിശയിലേക്ക് ഓടുന്നതാണ് വീഡിയോയില്‍. അതിനെ തടയാനും പിടിക്കാനും സാധ്യമായതെല്ലാം ചെയ്തുവെങ്കിലും പിന്നീട്
വന്യജീവി വകുപ്പിന്റെ പിന്തുണയോടെയാണ് കുപിതനായ ഒട്ടകത്തെ നിയന്ത്രിച്ചതെന്ന് റിയാദ് ട്രാഫിക് വിഭാഗം പ്രസ്താവനയില്‍ അറിയിച്ചു.
സംഭവത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദിത്തം അതിനെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ഒട്ടകത്തിന്റെ ഉടമക്കാണെന്ന് ആളുകള്‍ കമന്റ് ചെയ്തു.