അബുദാബി- ലോകത്തെ ഏറ്റവും മികച്ച 1000 യൂണിവേഴ്‌സിറ്റികളില്‍ യു.എ.ഇയിലെ 3 സര്‍വകലാശാലകള്‍ ഇടംപിടിച്ചു. ഖലീഫ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (659), യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ (739), ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ഓഫ് അബുദാബി (844) എന്നിവയാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. റിസര്‍ച് ഡോട് കോം ലോകത്തെ 1,66,880 യൂണിവേഴ്‌സിറ്റികളെ പഠനവിധേയമാക്കിയാണ് പട്ടിക തയാറാക്കിയത്.
യു.എ.ഇ യൂണിവേഴ്‌സിറ്റി, ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, സായിദ് യൂണിവേഴ്‌സിറ്റി, അജ്മാന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ, ബ്രിട്ടിഷ് യൂണിവേഴ്‌സിറ്റി ഇന്‍ ദുബായ്, മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സ്, ഹൈ കോളജസ് ഓഫ് ടെക്‌നോളജി, എമിറേറ്റ്‌സ് കോളജ് ഫോര്‍ അഡ്വാന്‍സ് എജ്യുക്കേഷന്‍, ദ് മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് റാസല്‍ഖൈമ എന്നിവയാണ് യു.എ.ഇയിലെ മികച്ച സര്‍വകലാശാലകള്‍.