ജിദ്ദ- മുൻ ജിദ്ദ പ്രവാസിയായ യുവതി സംഘടിപ്പിച്ച ചിത്രകലാ പ്രദർശനം ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മലപ്പുറം തിരൂരിലാണ് ഹന ഹൈദറുടെ ചിത്രകലാ എക്‌സിബിഷൻ അരങ്ങേറിയത്. ജിദ്ദ എയർപോർട്ടിൽ അത്താർ ട്രാവൽസ് ഉദ്യോഗസ്ഥനായിരുന്ന മലപ്പുറം അരിപ്ര സ്വദേശിയും ഇപ്പോൾ ഗൂഡല്ലൂർ നിവാസിയുമായ ഹൈദർ ഉണ്ണീന്റെ മകളാണ് ഹന ഹൈദർ. പ്രദർശനം മന്ത്രി വി.അബ്ദുറഹിമാനാണ് തിരൂരിൽ ഉദ്ഘാടനം ചെയ്തത്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി, വി വുമൺ ഫെയർ തിരൂർ ബിയാങ്കോ കാസിൽ വെച്ച് നവംബർ 26, 27 തീയതികളിലാണ് നടന്നു വന്നിരുന്നത്. ചിത്രകലാ എക്‌സിബിഷൻ ഇന്നലെ സമാപിച്ചു.