Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പാറയിടുക്കില്‍ വീണയാളെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു

റിയാദ് - അല്‍അമ്മാരിയയിലെ പര്‍വതത്തില്‍ ആഴമേറിയ പാറയിടുക്കില്‍ വീണയാളെ ദിര്‍ഇയ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. പ്രദേശവാസികളില്‍ ഒരാള്‍ പാറയിടുക്കില്‍ വീണതായി സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിക്കുകയായിരുന്നു. സെര്‍ച്ച് ലൈറ്റുകള്‍ അടക്കമുള്ള സംവിധാനങ്ങളുമായി എത്തിയാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ശ്രമകരമായ രക്ഷാദൗത്യം നടത്തിയത്.

 

Latest News