തിരുവനന്തപുരം- വിഴിഞ്ഞത്ത് സമരക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. 12 പോലീസുകാര്‍ക്ക് പരിക്ക്. പോലീസിന്റെ 4 ജീപ്പ്, 2 വാന്‍, 20 ബൈക്കുകള്‍, സ്‌റ്റേഷനിലെ ഓഫിസ് മുറികളിലെ ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ നശിപ്പിച്ചു.
സ്‌റ്റേഷനു മുന്നില്‍ വന്‍ സംഘര്‍ഷാവസ്ഥയാണ്.കസ്റ്റഡിയിലെടുത്ത ചെയ്ത 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ സ്‌റ്റേഷന്‍ വളഞ്ഞത്. സമരക്കാര്‍ വിഴിഞ്ഞം ഇന്‍സ്‌പെക്ടര്‍, അസി.കമ്മിഷണര്‍ എന്നിവര്‍ക്ക് പരിക്കുണ്ട്. 2 പേരുടെ നില ഗുരുതരം.
കസ്റ്റഡിയില്‍ എടുത്തവര്‍ നിരപരാധികളാണെന്നും വിട്ടയക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. വൈദികര്‍ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. പോലീസ് സ്‌റ്റേഷനുമുന്നില്‍ സമരക്കാര്‍ തടിച്ചുകൂടി. നിരവധിപ്പേര്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്. തിരുവനന്തപുരം ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. സ്‌റ്റേഷന്‍ പരിസരത്ത് 200 പോലീസുകാരെ അധികമായി വിന്യസിച്ചു.