പാലക്കാട് - മലമ്പുഴ പന്നിമടയിലെ വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. നാല് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പോലീസ് പറഞ്ഞു. സമീപത്തായി ബാഗും വസ്ത്രങ്ങളും കത്തിച്ചതിന്റെ അവശിഷ്ടങ്ങളുണ്ട്. പാലക്കാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ചു.