ജിദ്ദ- കനത്ത മഴമൂലം മാറ്റിവെച്ച ജിദ്ദ ഇന്ത്യന്‍ സ്‌കൂളിലെ ആരോഗ്യ ബോധവത്കരണ പരിപാടി ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച നടത്തുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രക്ഷിതാക്കള്‍ക്ക് അയച്ച സര്‍ക്കുലറില്‍ അറിയിച്ചു. കെ.ജി മുതല്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കായാണ് പരിപാടി. വ്യാഴാഴ്ച വൈകിട്ട് ആറു മുതല്‍ ഏഴു വരെ ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരിക്കും പരിപാടി.