ജിദ്ദ- ലോകത്തിലെ ഏറ്റവും വലിയ ആയോധന കല സംഘടനയായ വണ്‍ ചാമ്പ്യന്‍ഷിപ്പ്, മധ്യപൗരസ്ത്യ മേഖലയിലെ വിപുലീകരണത്തിന്റെ ഭാഗമായി സൗദി അറേബ്യയിലേക്ക് തത്സമയ ഷോകളും അത്യാധുനിക പരിശീലന അക്കാദമികളും കൊണ്ടുവരാന്‍ പദ്ധതിയിടുന്നതായി വണ്‍ പ്രസിഡന്റ് ഹുവ ഫങ് ടെഹ് പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ ആഗോള സ്‌പോര്‍ട്‌സ് മീഡിയ പ്ലാറ്റ്‌ഫോം കൂടിയായ വണ്‍, വണ്‍ ചാമ്പ്യന്‍ഷിപ്പും വണ്‍ എസ്‌പോര്‍ട്‌സും ഉള്‍പ്പെടുന്ന രണ്ട് മാര്‍ക്വീ സ്‌പോര്‍ട്‌സ് സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. സൗദി അറേബ്യയെ അതിന്റെ വിപുലീകരണ പദ്ധതിയുടെ ഹൃദയഭാഗത്ത് ഉള്‍പ്പെടുത്തി മേഖലയില്‍ അതിവേഗം വളരുന്ന ജനപ്രീതി മുതലെടുക്കാനാണ് സംഘടന ശ്രമിക്കുന്നത്.
'ആയോധനകലകള്‍ ആഗോളതലത്തില്‍ പ്രിയപ്പെട്ടതും അംഗീകരിക്കപ്പെട്ടതും മനസ്സിലാക്കാന്‍ എളുപ്പവുമാണ്. ഇതില്‍ ധാരാളം ഏഷ്യയില്‍ നിന്നാണ് വരുന്നത്, പക്ഷേ ഇത് ലോകമെമ്പാടും പ്രചരിച്ചിട്ടുണ്ട്. സൗദി അറേബ്യ ഏറ്റവും വലിയ വിപണിയായ മിഡിലീസ്റ്റില്‍ ഇതിന് ശക്തമായ അടിത്തറയുണ്ട്- തേ പറഞ്ഞു.
അടുത്ത മാസങ്ങളില്‍, വണ്‍ ചാമ്പ്യന്‍ഷിപ്പ് അതിന്റെ വര്‍ദ്ധിച്ചുവരുന്ന മിഡിലീസ്റ്റ് ആരാധകരെ നേടിയെടുക്കാനുള്ള ശ്രമം ശക്തമാക്കിയിട്ടുണ്ട്.