ദോഹ- അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ നടന്ന യു.എസ്്എ -ഇംഗഌ് മല്‍സരത്തില്‍ അതിഥിയായി ദി മെട്രോ മാന്‍' അബുബക്കര്‍ അബ്ബാസിനെ സംഘാടകര്‍ സ്വീകരിച്ചു. ഖത്തറിലെ പുതിയ ഇന്റര്‍നെറ്റ് സെന്‍സേഷനായ മെട്രോ മാന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഗതാഗത സഹായം നല്‍കിയാണ് ശ്രദ്ധയാകര്‍ഷിച്ചത്.
സൂഖ് വാഖിഫ് മെട്രോ സ്‌റ്റേഷന് മുമ്പില്‍ ഉയരത്തിലുള്ള കസേരയിലിരുന്ന് മെഗാഫോണിലൂടെ 'മെട്രോ മെട്രോ മെട്രോ' എന്ന് വിളിച്ചുപറഞ്ഞ് യാത്രക്കാര്‍ക്ക് സ്‌റ്റേഷനിലേക്കുള്ള വഴികാണിച്ചുകൊടുക്കുന്ന അബുബക്കര്‍ അബ്ബാസ് ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളില്‍ താരമായി കഴിഞ്ഞു.
സംഗീതാത്മകമായും വ്യത്യസ്ത ശൈലിയിലും മെട്രോ വിളിച്ചുപറയുന്നതാണ് അതുവഴി പോകുന്ന യാത്രക്കാരുടെ ശ്രദ്ധ മെട്രോ മാനിലേക്ക് തിരിക്കുന്നത്. ടിക് ടോക്കില്‍ പുതുതായി തുറന്ന അക്കൗണ്ടില്‍ മണിക്കൂറിനുള്ളില്‍ അബ്ബാസിന് നാല്‍പ്പതിനായിരത്തിലധികം ഫേളോാവെര്‍സിനെ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
ഇംഗ്ലണ്ട്-അമേരിക്ക മത്സരത്തില്‍ പ്രത്യേക അതിഥിയായെത്തിയപ്പോള്‍ തിങ്ങിനിറഞ്ഞ അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ വെച്ച് പതിനായിരങ്ങളുടെ മുമ്പില്‍ അബ്ബാസ് മൈക്രോഫോണിലൂടെ 'മെട്രോ' എന്ന് വിളിച്ചുപറഞ്ഞപ്പോള്‍ കാണികള്‍ 'ദിസ് വേ' (This Way) എന്ന് വിളിച്ചുപറഞ്ഞു കയ്യടിച്ചത് ഏറെ കൗതുകമുള്ള കാഴ്ചയായി.