വടകര-കനാല്‍ റോഡില്‍ കിടക്കുകയായിരുന്ന ആള്‍ മരിച്ചു. കല്ലാച്ചിക്കടുത്ത നരിക്കാട്ടേരി കാരയില്‍ പാലത്തിനടുത്താണ് ശനിയാഴ്ച രാത്രി വൈകി ഒരാളെ റോഡില്‍ കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. സമീപത്ത് അപകടത്തില്‍ പെട്ട നിലയില്‍ കാസര്‍കോട് രജിസ്ട്രേഷനിലുള്ള കാറും കാണപ്പെട്ടു. നാട്ടുകാര്‍ ഉടനെ നാദാപുരം ഗവ ആശുപത്രിയിലെത്തിച്ചു. വിദഗ്ദ ചികിത്സ വേണമെന്നതിനാല്‍ കോഴിക്കോട്ടേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വടകര ആശുപത്രിയലെത്തിച്ചെങ്കിലും മരിച്ചു. കണ്ണൂര്‍ സ്വദേശിയാണെന്നാണ് അനുമാനം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ എന്തെങ്കിലും പറയാനാകൂ എന്നാണ് പോലീസ് പറയുന്നത്. കണ്ണൂര്‍ സ്വദേശി എന്തിന് അസമയത്ത് നാദാപുരത്തെത്തി എന്നതില്‍ നാട്ടുകാര്‍ ദുരൂഹത പ്രകടിപ്പിക്കുന്നു.