Sorry, you need to enable JavaScript to visit this website.

വൃദ്ധ ദമ്പതികള്‍ വനത്തില്‍  മരിച്ച നിലയില്‍

മാനന്തവാടി-വൃദ്ധ ദമ്പതികളെ വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കമ്മന കുളപ്പുറത്ത് ജോസഫ്(83), ഭാര്യ അന്നക്കുട്ടി (74) എന്നിവരാണ് മരിച്ചത്. പേരിയ 35നു കുറച്ചകലെ ഇന്നു രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ 25 മുതല്‍ ദമ്പതികളെ കാണാതായിരുന്നു. തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടില്‍ വന്നശേഷം ആശുപത്രിയിലേക്കെന്നു പറഞ്ഞ് പോയതാണ്. വിഷം കഴിച്ചു ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക സൂചന. ദമ്പതികള്‍ മുമ്പ് പേരിയയ്ക്കു സമീപമാണ് താമസിച്ചിരുന്നത്.

Latest News