കോഴിക്കോട്- വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ സൗഹൃദം പങ്കിടുന്ന വീഡിയോ വിവിധ പാര്‍ട്ടികള്‍ക്കെതിരായ കടുത്ത വിദ്വേഷ പ്രചാരണവുമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
തിരുവനന്തപുരത്ത് ഹായത്ത് റീജന്‍സി ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങില്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തതും സൗഹൃദം പങ്കിട്ടതുമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
മുസ്ലിം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും പി.വി. അബ്ദുല്‍വഹാബും ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രനുമായും മന്ത്രി വി.മുരളീധരനുമായും സൗഹൃദം പങ്കിടുന്നതാണ് കൂടുതല്‍ വിമര്‍ശിക്കുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കോണ്‍ഗ്രസ് എം.എല്‍.എ അന്‍വര്‍ സാദത്തുമായും സൗഹൃദം പങ്കിടുന്നതും വീഡിയോയിലുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ തുടങ്ങിയവരും വീഡിയോയിലുണ്ട്.