കോഴിക്കോട്- മൃതദേഹവുമായി പോയ ആംബുലന്‍സിന് നേരെ വെടിവെപ്പ്്. മധ്യപ്രദേശിലെ ജബല്‍പൂര്‍-റീവ ദേശീയപാതയിലായിരുന്നു എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണം. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
കോഴിക്കോട് ഫറോക്കില്‍ കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവംബര്‍ 23ന് രാത്രി ഏഴുമണിയോടെയാണ് ആംബുലന്‍സ് പുറപ്പെട്ടത്. ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ആംബുലന്‍സിന്റെ െ്രെഡവര്‍ കോഴിക്കോട് സ്വദേശി ഫഹദ് പറയുന്നു. രാഹുല്‍ എന്ന മറ്റൊരു ഡ്രൈവറും. ബിഹാര്‍ സ്വദേശികളായ രണ്ടുപേരും ഇവര്‍ക്കൊപ്പം ആംബുലന്‍സിലുണ്ട്.
ആക്രമികള്‍ ആരാണെന്ന് അറിയില്ലെന്നും വെടിവെ ്പ്പില്‍ ആംബുലന്‍സിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നുവെന്നും ഡ്രൈവര്‍ വ്യക്തമാക്കി. ബിഹാര്‍ പോലീസിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും സഹായിച്ചില്ലെന്നും കേരളാ പോലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.