കോട്ടയം - പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ ഫ്‌ളക്സ് ബോര്‍ഡുകള്‍. കെ.പി.സി.സി വിചാര്‍ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ശശി തരൂരിനെ പങ്കെടുപ്പിച്ച് ഈരാറ്റുപേട്ടയില്‍ മഹാസമ്മേളനം നടത്തുമെന്ന് യൂത്ത്കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു. ഇതിനായി തയാറാക്കിയ ഫ്‌ളക്‌സ് ബോര്‍ഡില്‍നിന്നു വി.ഡി. സതീശനെയും കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനെയും ഉള്‍പ്പടെ മറ്റ് പലപ്രമുഖരെയും ഒഴിവാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് സതീശന് പിന്തുണയുമായി പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.അതിനിടെ, ഈരാറ്റുപേട്ടയില്‍ ഡി..സിസിയോട് ആലോചിക്കാതെയാണ് യൂത്ത്കോണ്‍ഗ്രസ് സമ്മേളനം നടത്തുന്നതെന്ന വിമര്‍ശനവുമായി ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് രംഗത്തെത്തി.