Sorry, you need to enable JavaScript to visit this website.

1.30 കോടി ടൂറിസ്റ്റുകള്‍ കേരളത്തിലെത്തി- മന്ത്രി റിയാസ്

കണ്ണൂര്‍ - കേരളത്തില്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 1,30,80,000 ആഭ്യന്തര വിനോദ സഞ്ചാരികള്‍ എത്തിയെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജി.ഡി.പിയുടെ പുതിയ കണക്കിലാണ് ടൂറിസത്തിന് കേരളത്തിലുണ്ടായ കുതിപ്പ് വ്യക്തമാക്കിയത്. ടൂറിസം രംഗത്ത് 120 ശതമാനം വര്‍ച്ചയുണ്ടായി. സര്‍വ്വകാല റെക്കോര്‍ഡ് സൃഷ്ടിച്ച് ഒമ്പത് മാസത്തിനിടെ 1,30,80,000 ആഭ്യന്തര വിനോദ സഞ്ചാരികള്‍ എത്തി. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും എത്തിയത്. മത സൗഹാര്‍ദവും ആതിഥേയ മര്യാദയുമാണ് ഇവരെല്ലാം കേരളത്തിന്റെ സവിശേഷമായ കാര്യമായി കണ്ടത്. കേരള ടൂറിസത്തിന്റെ വളര്‍ച്ചയുടെ പ്രധാന കാരണം ഇവിടുത്തെ ജനതയും അമൂല്യ സ്വത്തായ മത നിരപേക്ഷതയാണ്. വിദേശ സഞ്ചാരികള്‍ ഇപ്പോള്‍ പഴയതു പോലെ വരുന്നില്ല. പക്ഷെ കൊവിഡ് സമയത്തേക്കാള്‍ 600 ശതമാനം വര്‍ധനവ് വിദേശ വിനോദ സഞ്ചാരികളുടെ കാര്യത്തിലുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.

 

Latest News