നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടര്‍ച്ചയായി നാലാം ദിവസവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം വന്‍ സ്വര്‍ണ്ണ വേട്ട നടത്തി. ഗള്‍ഫ് മേഖലയില്‍ നിന്നും വന്ന രണ്ട് യാത്രക്കാരില്‍ നിന്നായി 94 ലക്ഷം രൂപ വിലയുള്ള 2219 ഗ്രാം സ്വര്‍ണ്ണം പിടിച്ചു. ഇരുവരും സ്വര്‍ണ്ണം കാപ്‌സ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത് .
കുവൈത്തില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ വന്ന യാത്രക്കാരനില്‍ നിന്നും 1064 .06 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചത് .കൊടുവള്ളി സ്വദേശിയായ ജാംസുദ്ദിന്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന ആലപ്പുഴ സ്വദേശി ഷിഹാബില്‍ നിന്നാണ് 1155 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തത് . രണ്ട് യാത്രക്കാരും തങ്കളുടെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണ്ണം നാല് കാപ്‌സ്യൂളുകളാക്കിയാണ് ശരീരത്തില്‍ ഒളിപ്പിച്ചിരുന്നത് . ഇരുവരെയും കസ്റ്റംസിന്റെ ഇന്റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു . പിടിയിലായ യാത്രക്കാര്‍ കാരിയര്‍മാര്‍ മാത്രമാണനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരുടെ നിഗമനം .അവരുടെ പിന്നിലുള്ള സ്വര്‍ണ്ണറാക്കറ്റ് ലോബി കാണാമറയത്താണ് .