Sorry, you need to enable JavaScript to visit this website.

എറണാകുളം-ചെന്നൈ ശബരിമല സ്‌പെഷല്‍ ട്രെയിന്‍; ചെങ്കോട്ട- പുനലൂര്‍ പാതയിലൂടെ

കൊല്ലം - റെയില്‍വേ ചെങ്കോട്ട- പുനലൂര്‍ പാതയിലൂടെ ശബരിമല സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ശബരിമല സ്‌പെഷല്‍ (06067) കൊല്ലം, ചെങ്കോട്ട വഴി എറണാകുളം-ചെന്നൈ താംബരം നാളെ മുതല്‍ 2023 ജനുവരി 2 വരെ സര്‍വീസ് നടത്തും. എറണാകുളത്തുനിന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 1.10ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച ഉച്ചക്ക് 12ന് താംബരത്ത് എത്തും. കൊല്ലം-ചെങ്കോട്ട പാതയിലൂടെ കേരളത്തിനു ലഭിക്കുന്ന ആദ്യ ശബരിമല സ്‌പെഷല്‍ ട്രെയിനാണിത്.
മടക്ക ട്രെയിന്‍ (06068) ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.40ന് താംബരത്തു നിന്നു പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തും.

കേരളത്തിലെ സ്റ്റോപ്പുകള്‍:

കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്മല.
തമിഴ്‌നാട്ടിലെ പ്രധാന സ്റ്റോപ്പുകള്‍ :
ചെങ്കോട്ട, രാജപാളയം, ശിവകാശി, മധുര, ഡിണ്ടിഗല്‍,തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, കുംഭകോണം, ചിദംബരം, വില്ലുപുരം.
ചെന്നൈയില്‍നിന്നുള്ള ട്രെയിന്‍ ബുധനാഴ്ചകളില്‍ രാവിലെ 6.50ന് പുനലൂരിലെത്തും. തീര്‍ഥാടകര്‍ക്ക് പുനലൂരില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് സൗകര്യം ലഭിക്കും.

 

Latest News