ജിദ്ദ- സൗദിയിലെ നിയമങ്ങള്‍ പ്രകൃതി ദുരന്തങ്ങളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതായി നിയമ വിദഗ്ധന്‍ മുഹമ്മദ് അല്‍വുഹൈബി പറഞ്ഞു. ജിദ്ദയില്‍ കനത്ത മഴയിലും പ്രളയത്തിലും വസ്തുവകകള്‍ക്കും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മറ്റും നേരിട്ട നാശനഷ്ടങ്ങള്‍ക്ക് രാജ്യത്തെ നിയമം അനുസരിച്ച് നഷ്ടപരിഹാരം ലഭിക്കും. വാഹനങ്ങള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പോളിസിയുള്ളവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ബാധ്യസ്ഥമാണ്. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയുള്ളവര്‍ക്ക് പ്രത്യേക കമ്മിറ്റിക്ക് ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം വിതരണം ചെയ്യുക. നഷ്ടപരിഹാര അപേക്ഷ അംഗീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം നഷ്ടപരിഹാരത്തിനുള്ള അവകാശം ഇല്ലാതാകുമെന്നും നിയമ ഉപദേഷ്ടാവും ജുഡീഷ്യല്‍ ആര്‍ബിട്രേറ്ററുമായ മുഹമ്മദ് അല്‍വുഹൈബി പറഞ്ഞു.