Sorry, you need to enable JavaScript to visit this website.

ജനവാസ കേന്ദ്രത്തിലെ മാലിന്യ പ്ലാന്റ്:   കുട്ടികളെ പങ്കെടുപ്പിച്ചതിന് കേസെടുത്തു 

കോഴിക്കോട്- കോതിയിലെ മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന് സമരസമിതി നേതാക്കള്‍ക്കെതിരെ ജുവനൈല്‍ നിയമപ്രകാരം പോലീസ് കേസെടുത്തു. സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആവര്‍ത്തിച്ച് നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് ചെമ്മങ്ങാട് പോലീസ് കേസെടുത്തത്. കോതിയില്‍ ശുചിമുറി മാലിന്യ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് വീണ്ടും തുടങ്ങുമെന്ന് മേയര്‍ വ്യക്തമാക്കി.  പ്രദേശവാസികള്‍ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് പ്രവൃത്തികള്‍ ല താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പ്ലാന്റിന്റെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. സ്ഥലത്ത് കനത്ത വനിതാ പോലീസ് ഉള്‍പ്പെടെ  കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തില്‍ അറസ്റ്റിലായ നാട്ടുകാരെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിഷേധം ശക്തമാകുമ്പോഴും പദ്ധതിയില്‍ നിന്ന് പിറകോട്ടില്ലെന്നാണ് നഗരസഭയുടെ നിലപാട്. സമരത്തിന് യുഡിഎഫ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഈ വിഷയത്തില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് പ്രതിഷേധിച്ചിരുന്നു. എന്ത് വിലകൊടുത്തും ജനവാസ മേഖലയിലെ പ്ലാന്റ് നിര്‍മ്മാണം തടയുമെന്ന് യുഡിഎഫ് പറഞ്ഞു. എന്നാല്‍ ആവിക്കലിലും കോതിയിലും മാലിന്യ പ്ലാന്റ് വരുന്നതിനെ ആദ്യം അനുകൂലിച്ചവരാണ് എംകെ രാഘവന്‍ എംപി ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍. ഇപ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി അവര്‍ നിലപാട് മാറ്റിയെന്ന് മേയര്‍ ബീന ഫിലിപ്പ് ആരോപിച്ചു. എന്തു വന്നാലും ജനവാസ കേന്ദ്രത്തില്‍ മാലിന്യ പ്ലാന്റ് ഉണ്ടാക്കുമെന്ന നിലപാടിലാണ് എല്‍.ഡി.എഫ് 

Latest News