Sorry, you need to enable JavaScript to visit this website.

ഇറാനികളെ യു.എ.ഇ ഭീകര പട്ടികയിൽ പെടുത്തി

അബുദാബി - ഭീകരതക്ക് പിന്തുണ നൽകുന്നവരുടെ പട്ടികയിൽ ഒമ്പതു ഇറാനി വ്യക്തികളെയും സ്ഥാപനങ്ങളെയും യു.എ.ഇ മന്ത്രിസഭ ഉൾപ്പെടുത്തി. ഭീകരതക്കും ഭീകരപ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്ന ശൃംഖലകൾ തകർക്കുന്നതിന് ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന്, ഇറാൻ റെവല്യൂഷനറി ഗാർഡിനു കീഴിലെ പ്രത്യേക സേനാ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിനും ഈ സേനയുടെ ഏജന്റുകൾക്കും വേണ്ടി കോടിക്കണക്കിന് ഡോളറിന്റെ പർച്ചേയ്‌സിംഗുകൾ നടത്തുകയും പണം ട്രാൻസ്ഫർ നടത്തുകയും ചെയ്തതിൽ പങ്കുള്ളതിനാണ് ഒമ്പതു വ്യക്തികളെയും സ്ഥാപനങ്ങളെയും ഭീകര പട്ടികയിൽ പെടുത്തിയത്. 
അമേരിക്കയും യു.എ.ഇയും തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെ ഫലമായാണ് ഈ വ്യക്തികളെയും സ്ഥാപനങ്ങളെയും യു.എ.ഇ ഭീകര പട്ടികയിൽ പെടുത്തിയതെന്ന് മന്ത്രിസഭാ തീരുമാനം പറഞ്ഞു. ഇതേ വ്യക്തികളെയും സ്ഥാപനങ്ങളെയും അമേരിക്കയും ഭീകര പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഒമ്പതു ഇറാനികളെയും സ്ഥാപനങ്ങളെയും ഭീകര പട്ടികയിൽ പെടുത്തിയ യു.എ.ഇയുടെ നടപടിയെ അമേരിക്ക പ്രശംസിച്ചു. ഇറാൻ റെവല്യൂഷനറി ഗാർഡിനു കീഴിലെ ഭീകര സംഘടനകൾക്ക് കറൻസികൾ കൈമാറുന്നതിനും ധനസഹായം നൽകുന്നതിനും മറ്റു രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളെ ചൂഷണം ചെയ്യുന്നതിന് ഇറാൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് എല്ലാ രാജ്യങ്ങൾക്കും അവബോധമുണ്ടാകണമെന്ന് അമേരിക്കൻ ട്രഷറികാര്യ മന്ത്രി സ്റ്റീഫൻ മനൂചിൻ പറഞ്ഞു.
 

Latest News