ജിദ്ദ- സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ റജിയ വീരാന്റെ രണ്ട് കഥാസമാഹാരങ്ങള്‍ പുറത്തിറങ്ങുന്നു. വളര്‍ത്തു പല്ലി, അങ്ങനെയും ഒരു പെണ്‍കുട്ടിക്കാലം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഡിസംബര്‍ രണ്ടിന് നടക്കും.
ജിദ്ദ സിജി വിമന്‍ കലക്ടീവ് സംഘടിപ്പിക്കുന്ന പ്രകാശന ചടങ്ങ് വൈകിട്ട് ആറു മണിക്ക് ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗുലൈല്‍ ബ്രാഞ്ച് ഓഡിറ്റോറിയത്തിലാണ്. മലയാളം ന്യൂസ് ന്യൂസ് എഡിറ്റര്‍ മുസാഫിര്‍, വിമന്‍ കലക്ടീവ് അധ്യക്ഷ അനീസ എസ് എന്നിവര്‍ പുസ്തക പ്രകാശനം നിര്‍വഹിക്കും. ലാറ്റിനോ ഷ്രിംപ് ഷെഫ് ഇമാന്‍ മുഹമ്മദ്, ജെ.എന്‍.എച്ച് എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ഡോ.മുഷ്‌കത്ത് മുഹമ്മദലി എന്നിവര്‍ ഏറ്റുവാങ്ങും. ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക റെജി അന്‍വര്‍, സമീക്ഷ ചെയര്‍മാന്‍ ഹംസ മദാരി എന്നിവര്‍ പുസ്തകാവതരണം നിര്‍വഹിക്കും. പേരക്ക ബുക്‌സാണ് പ്രസാധകര്‍.