മദീന- മദീനയിലെ പ്രവാചകന്റെ പള്ളിയുടെ സന്ദര്‍ശനത്തിനെത്തിയ സ്ത്രീ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. ഹറം മുറ്റത്ത് പ്രസവവേദന അനുഭവപ്പെട്ട സ്ത്രീക്ക് സൗദി റെഡ് ക്രസന്റ് അതോറിറ്റി (എസ്.സി.ആര്‍.എ) അടിയന്തര സഹായം നല്‍കി. ഹറമിലെ ആംബുലന്‍സ് സെന്ററിന്റെ ഭാഗമായുള്ള റെഡ്ക്രസന്റ് വളണ്ടിയര്‍ സംഘമാണ് ആവശ്യമായ സഹായം നല്‍കാന്‍ ഉടന്‍ കുതിച്ചെത്തിയതെന്ന് റെഡ് ക്രസന്റ് ഡയരക്ടര്‍ ജനറല്‍ അഹ് മദ് അല്‍ സഹ്‌റാനി പറഞ്ഞു.
മാതാവിനേയും നവജാത ശിശുവിനേയും ബാബ് ജിബ്‌രീല്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി അല്‍സഹ്‌റാനി പറഞ്ഞു. പിതാവ് കുഞ്ഞിന് തൈബ എന്ന് പേരിട്ടു.
അടിയന്തര സഹായം ആവശ്യമായ ഘട്ടങ്ങളില്‍ ആംബുലന്‍സ് സഹായം ആവശ്യപ്പെടാന്‍ 997 നമ്പറിലേക്ക് വിളിക്കുന്നതിനു പുറമെ ഹെല്‍പ് മി ആപ്ലിക്കേഷനും തവക്കല്‍നയും ഉപയോഗപ്പെടുത്തണമെന്ന് അഹ്്മദ് അല്‍ സഹ്‌റാനി അഭ്യര്‍ഥിച്ചു.