Sorry, you need to enable JavaScript to visit this website.

നേപ്പാളി യുവതിയുടെ കൊലപാതകത്തിനു കാരണം മറ്റു ബന്ധങ്ങളെന്ന് സൂചന

കൊച്ചി-എളംകുളത്ത് നേപ്പാളി യുവതിയെ കൊലപ്പെടുത്തിയതു സംശയത്തിന്റെ പേരിലെന്ന് സൂചന. നേപ്പാള്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി റാം ബഹദൂറിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. റാം ബഹദൂറിനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ കൊച്ചി സൗത്ത് പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഭാഗീരഥി ധാമിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നേപ്പാള്‍ സന്ദര്‍ശനം കഴിഞ്ഞ് ജൂണില്‍ ഭാഗീരഥി മടങ്ങിയെത്തിയതോടെയാണ് റാം ബഹദൂറിന്റെ സംശയങ്ങള്‍ ശക്തമായത്. മണിക്കൂറുകളോളം നീണ്ടുനിന്ന ഫോണ്‍ കോളുകളും കാരണമായി. ഭാഗീരഥി ഗര്‍ഭിണിയാണെന്നും ബഹദൂറിന് സംശയമുണ്ടായിരുന്നു. സെപ്റ്റംബറില്‍ കിറ്റ് ഉപയോഗിച്ച് ഗര്‍ഭ പരിശോധനയും നടത്തിയിരുന്നു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്ന് പോലീസ് പറയുന്നു.

 

Latest News