ജിദ്ദ- കനത്ത മഴ തുടരുന്ന ജിദ്ദയില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഹറമൈന്‍ റോഡും നിരവധി ടണലുകളും അടച്ചതായി അധികൃതര്‍ അറിയിച്ചു.
ഹറമൈന്‍ റോഡില്‍ അല്‍മുതനസ്സഹാത് കുബ്‌രി മുതല്‍ കിംഗ് അബ്ദുല്ല പാലം വരെ ഇരു ഭാഗങ്ങളിലേക്കുമുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു.هطول أمطار غزيرة جداً على بحرة في محافظة جدة وجريان الأودية .
— خبر عاجل (@AJELNEWS24) November 24, 2022
.
.
عبر:
سند السلمي pic.twitter.com/9wPYKuMJId
അല്‍തൈ്വര്‍, സലാം മാള്‍, സബ്ഈനോട് ചേര്‍ന്ന ഫലസ്തീന്‍, സിത്തീനിനോട് ചേര്‍ന്ന കിംഗ് അബ്ദുല്ല എന്നീ ടണലുകളാണ് ജിദ്ദ ട്രാഫിക് വിഭാഗം അടച്ചത്. ഫലസ്തീനിനോട് ചേര്‍ന്ന അമീര്‍ മാജിദ്, കിംഗ് ഫഹദിനോട് ചേര്‍ന്ന കിംഗ് അബ്ദുല്ല, അല്‍ജാമിഅ അടക്കമുള്ള മറ്റു ടണലുകളിലൂടെയുള്ള യാത്രയും ഒഴിവാക്കണമെന്ന് ഗവര്‍ണറേറ്റ് ദുരന്തനിവാരണ സമിതി എല്ലാവരോടും ആവശ്യപ്പെട്ടു.