കണ്ണൂര്‍- കഷണ്ടി നാണക്കേടല്ലെന്നും മറിച്ച് പുരുഷ ലക്ഷണമാണെന്നും ബോധവല്‍ക്കരിച്ചുകൊണ്ട് കണ്ണൂര്‍ ജില്ലയില്‍ കൂട്ടായ്മ. വാടസ്ആപ്പ് വഴിയാണ് കൂട്ടായ്മയിലേക്ക് കഷണ്ടിക്കാരെ ക്ഷണിക്കുന്നത്.
കൂട്ടായ്മ നല്‍കുന്ന സന്ദേശം.
കഷണ്ടി നാണക്കേടല്ല.
കഷണ്ടി മൂലം ആത്മവിശ്വാസം നഷ്ടപ്പെട്ടവര്‍, വിഗ്ഗ് വച്ച്പരിഹാസ്യരാകുന്നവര്‍ , മുടി വളരാനുള്ള വിവിധ ചികിത്സക്ക് പോയി ധനവും മാനവും നഷ്ടപ്പെട്ടവര്‍, നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. ഇത്തരം ആളുകള്‍ക്ക് ആത്മവിശ്വാസവും അവബോധവും നല്‍കി പുരുഷ ലക്ഷണമായ കഷണ്ടിയുടെ സൗന്ദര്യവുമായി അഭിമാനത്തോടെ സമൂഹത്തെ അഭിമുഖീകരിക്കുവാന്‍ സഹായിക്കുന്ന ജില്ലാ കഷണ്ടി കൂട്ടായ്മയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കഷണ്ടിക്കാര്‍ അംഗമാവുക.