Sorry, you need to enable JavaScript to visit this website.

എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒൻപത് മുതൽ

തിരുവനന്തപുരം-ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒൻപതിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. മാർച്ച് 29 ന് പരീക്ഷകൾ അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും. മൂല്യനിർണയം ഏപ്രിൽ മൂന്നിന് ആരംഭിക്കും. എസ്.എസ്.എൽ.സി. പരീക്ഷാഫലം മെയ് 10 നുള്ളിൽ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. നാലര ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. പ്ലസ് ടു പരീക്ഷ മാർച്ച് 10 മുതൽ 30 വരെ നടക്കും. 

Latest News