Sorry, you need to enable JavaScript to visit this website.

ലൈംഗികമായി ഉപയോഗപ്പെടുത്താന്‍ കേരളത്തിലെ നഗരങ്ങളില്‍ സര്‍വത്ര ലഹരി പാര്‍ട്ടിയെന്ന് മോഡല്‍ 

കോഴിക്കോട്- കേരളത്തില്‍ നടക്കുന്ന പലതും ഒരു പക്ഷേ, ഗോവയില്‍ പോലും ഇപ്പോഴും നടക്കുന്നുണ്ടാവില്ല. പണവും സ്വാധീനവുമുണ്ടെങ്കില്‍ പെണ്‍കുട്ടികളെ പിച്ചി ചീന്താന്‍ എല്ലാ സൗകര്യവും കേരളത്തിലുണ്ട്. യഥേഷ്ടം മയക്കുമരുന്നും കേരളത്തില്‍ ലഭ്യമാണ്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം മോഡലിനെ റേപ്പ് ചെയ്ത സംഭവമൊന്നും ഒറ്റപ്പെട്ടതല്ല. 
ലഹരി പാര്‍ട്ടികളില്‍ എന്താണ് നടക്കുന്നതെന്ന് വെളിപ്പെടുത്തലുകളുമായി കൊച്ചിയില്‍ മോഡല്‍ രംഗത്തെത്തി. ആഫ്റ്റര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത മോഡലിന്റെയാണ് വെളിപ്പെടുത്തല്‍. എം ഡി എം എ, എല്‍ എസ് ഡി,ഹാപ്പി പില്‍സ് തുടങ്ങിയ മയക്ക് മരുന്നുകള്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടുണ്ടെന്നും മോഡല്‍ പറയുന്നു. എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോടും ഇത്തരം പാര്‍ട്ടികള്‍ നടക്കുന്നു. കണ്‍സെന്റ് മാനിപ്പുലേറ്റ് ചെയ്തു ലൈംഗികമായി ഉപയോഗിക്കുകയാണ് പ്രധാന ഉദ്ദേശമെന്നും യുവതിയുടെ വെളിപ്പെടുത്തല്‍.സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ആളുകളുടെ പിന്തുണ  ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടെന്നും യുവതി പറഞ്ഞു. കൊച്ചിയില്‍ വാഹനത്തില്‍ മോഡല്‍ റേപ്പ് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

 

Latest News