റിയാദ്- പതിനഞ്ചു ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകള്‍ പതിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു. നവംബര്‍ 27 മുതല്‍ ജനുവരി 25 വരെ ലുലു സൂപര്‍ഫെസ്റ്റ് 2022 എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ആഘോഷത്തില്‍ നറുക്കെടുപ്പുകളും വിനോദ പരിപാടികളും സംഘടിപ്പിക്കും.
നറുക്കെടുപ്പില്‍ വിജയിക്കുന്ന 13 പേര്‍ക്ക് 13 ഫോര്‍ഡ് ടെറിട്ടറി
എസ്.യു.വി കാറുകള്‍ സമ്മാനമായി നല്‍കുമെന്ന പ്രഖ്യാപനം ഫിഫ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ സൗദി അറേബ്യ വിജയം നേടിയ ആഹ്ലാദത്തില്‍ ഒരു കാര്‍ കൂടി വര്‍ധിപ്പിച്ചു. 14 കാറുകളാണ് നറുക്കെടുപ്പിലെ വിജയികള്‍ക്ക് നല്‍കുക. ഇതിന് പുറമെ 1300 ഫ്രീ ട്രോളികളും 100 സ്വര്‍ണനാണയങ്ങളും 15 വിമാനടിക്കറ്റുകളും സമ്മാനമായി നല്‍കും.
ഏറ്റവും അടുത്ത ലുലു ഹൈപര്‍മാര്‍ക്കറ്റിലെത്തി ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഷോപ്പിംഗിന് ശേഷം അവര്‍ക്ക് പ്രത്യേക കോഡ് ലഭിക്കും. ഈ കോഡ് ഷോപ്പുകളില്‍ പ്രദര്‍ശിപ്പിച്ച ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ് . ആഘോഷക്കാലത്ത് പ്രത്യേക വിലക്കിഴിവും ഓഫറുകളും ലഭിക്കും.
ആകാശത്ത് ഗ്ലൈഡറുകള്‍ വട്ടമിട്ട് പറന്ന, ലുലുവിന്റെ വിതരണക്കാരുടെയും ബ്രാന്‍ഡ് അംബാസഡര്‍മാരുടെയും സാന്നിധ്യത്തില്‍ നടന്ന വാര്‍ഷിക പരിപാടിയിലാണ് സമ്മാനങ്ങള്‍ പ്രകാശനം ചെയ്തത്.
വിജയഗാഥയുടെ ഉജ്ജ്വല ഉദാഹരണമാണ് സൗദി ലുലുവെന്നും ഇക്കാര്യത്തില്‍ ഞങ്ങളുടെ ടീമിനോടും ഉപഭോക്താക്കളോടും വിതരണക്കാരോടും കടപ്പെട്ടിരിക്കുന്നുവെന്നും കൂടുതല്‍ ഉയരങ്ങളിലേക്കുള്ള യാത തുടരാനുള്ള മികച്ച അവസരമാണിതെന്നും ലുലു ഹൈപര്‍മാര്‍ക്കറ്റ് സൗദി അറേബ്യയുടെ ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു.
റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, ദമ്മാം, തബൂക്ക്, അല്‍ഹസാ, ജുബൈല്‍, ഹായില്‍, സൈഹാത്ത്, അല്‍ഖര്‍ജ്, നിയോം തുടങ്ങി സൗദി അറേബ്യയിലെ എല്ലാ പ്രധാന നഗരങ്ങളിലുമായി 49 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ലുലുവിനുണ്ട്.