കൊച്ചി - പെരിയ കേസിലെ പ്രതികളെ ജയില്‍ മാറ്റാന്‍ ഉത്തരവിട്ട് സി.ബി.ഐ കോടതി. കണ്ണൂരില്‍ നിന്ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റാനാണ് കൊച്ചിയിലെ സി.ബി.ഐ കോടതി ഉത്തരവിട്ടത്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും കേസില്‍ ഒന്നാംപ്രതിയുമായ എ. പീതാംബരന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ചികിത്സ അനുവദിച്ചതില്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനോട് കോടതി വിശദീകരണം തേടിയിരുന്നു.
കോടതി അനുമതി ഇല്ലാതെ പ്രതി പീതാംബരന് ചികിത്സ നല്‍കിയതില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് കോടതിയില്‍ മാപ്പ് എഴുതി നല്‍കിയതിന് പിന്നാലെയാണ് ജയില്‍ മാറ്റാന്‍ ഉത്തരവിട്ടത്. കോടതിയുടെയോ കേസ് അന്വേഷിക്കുന്ന സി.ബി.ഐയുടെയോ അനുമതിയില്ലാതെയാണ് ചികിത്സ നല്‍കിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പീതാംബരനെ പരിശോധിച്ച ഡോക്ടര്‍ പ്രതിക്ക് വിദഗ്ധ ചികിത്സ വേണമെന്നാണ് നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ് ഒക്ടോബര്‍ 24 ന് കണ്ണൂരിലെ ജില്ലാ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പീതാംബരനെ പ്രവേശിപ്പിച്ചത്.