കൊച്ചി- കാറില്‍ പീഡനത്തിനിരയായ കാസര്‍കോട് സ്വദേശിയായ മോഡല്‍ പ്രായം കുറച്ചു പറഞ്ഞതായി പോലീസിന് സൂചന ലഭിച്ചു. 19 വയസാണെന്നാണ് പോലീസിലും കോടതിയിലും ആശുപത്രിയിലും നല്‍കിയിട്ടുള്ള വിവരം. എന്നാല്‍ ഡാന്‍സ് ബാറില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയില്‍ ഇവരുടെ പ്രായം 25 ആണ്. അതിനാല്‍ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. എന്തുകൊണ്ടാണ് പ്രായം കുറച്ചുകാട്ടിയതെന്ന ചോദ്യത്തിന് ഇരയായ യുവതി ഉത്തരം നല്‍കേണ്ടിവരും.
അതനിടെ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ച പോലീസ് പരമാവധി തെളിവുകള്‍ ശേഖരിക്കും. പ്രതികളില്‍ ഒരാളായ ഡിംപിള്‍ ലാംബയുടെ ഫോണ്‍ കണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് കണ്ടെടുത്ത് വിശദമായ പരിശോധന നടത്തിയാല്‍ പ്രതികളും ഡിംപിളും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന് കരുതുന്നു. മുഖ്യപ്രതി വിവേകും ഡിംപിളുമായി പല സംസ്ഥാനങ്ങളിലും പോയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഡിംപിള്‍ അടിക്കടി കൊച്ചിയിലെത്തുന്നത് മോഡലിംഗിന് മാത്രമാണോ അതോ സെക്‌സ് റാക്കറ്റിന്റെ ഭാഗമായാണോ എന്നും പോലീസിന് ഉത്തരം ലഭിക്കേണ്ടതുണ്ട്.