ചാലക്കുടി- ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരത്തില്‍ മെസ്സി പരാജയം രുചിച്ചെങ്കിലും നവജാത ശിശുവിന് അദ്ദേഹത്തിന് പേരുനല്‍കി കേരളത്തിലെ ദമ്പതികള്‍.
ദോഹയിലെ ലൂസൈല്‍ സ്‌റ്റേഡിയത്തില്‍ അര്‍ജന്റീന- സൗദി മത്സരം തീപാറിയപ്പോഴാണ് തൃശൂര്‍ ചാലക്കുടിയിലെ ഷെനീര്‍-ഫാത്തിമ ദമ്പതികളാണ് ഫുട്‌ബോള്‍ പ്രേമികളെ സാക്ഷി നിര്‍ത്തി കുഞ്ഞിന് ഐദിന്‍ മെസി എന്ന് പേര് ചൊല്ലി വിളിച്ചത്. കളിയാരവങ്ങള്‍ക്കിടയില്‍ ചാലക്കുടി മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലായിരുന്നു കുഞ്ഞിന് പേരിടല്‍ ചടങ്ങ് നടത്തിയത്. അര്‍ജന്റീനയുടെ പതാകയുടെ നിറമുള്ള കേക്ക് മുറിക്കുകയും ചെയ്തു.
അതേസമയം, ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യ അര്‍ജന്റീനയെ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അറേബ്യ ശക്തരായ അര്‍ജന്റീനയെ മുട്ടുകുത്തിച്ചത്.