റിയാദ് - ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ പ്രഥമ മത്സരത്തില്‍ ലോക ഫുട്‌ബോള്‍ രാജാക്കന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സൗദി ടീം നേടിയ അട്ടിമറി വിജയത്തില്‍ രാജ്യമെങ്ങും ആവേശം അണപൊട്ടിയൊഴുകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന സൗദി ടീമിന്റെ മിന്നും വിജയം ഫുട്‌ബോള്‍ പ്രേമികളെ ആഘോഷത്തിമര്‍പ്പിലാക്കി.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സഹോദരന്മാരും റിയാദിലെ കൊട്ടാരത്തില്‍ വെച്ചാണ് മത്സരം വീക്ഷിച്ചത്. മത്സരം പൂര്‍ത്തിയായതോടെ കിരീടാവകാശി അല്ലാഹുവിനോടുള്ള നന്ദി പ്രകടിപ്പിച്ച് സുജൂദ് നിര്‍വഹിക്കുകയും സഹോദരന്മാരെ ആശ്ലേഷിച്ച് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ആദ്യാവസാനം ടി.വി സ്‌ക്രീനിനു മുന്നില്‍ നിന്നുകൊണ്ടാണ് കിരീടാവകാശിയും ഒപ്പമുള്ളവരും മത്സരം വീക്ഷിച്ചത്.
عاجل:
— أخبار السعودية (@SaudiNews50) November 22, 2022
الأمير سعود بن سلمان ينشر عبر حسابه في الإنستقرام فرحة أخيه #ولي_العهد الأمير محمد بن سلمان بفوز منتخبنا على الأرجنتين في كأس العالم . pic.twitter.com/RuSq9EyNAC