തിരുവനന്തപുരം- വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ജോലി നേടിയ കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു. കോടതിയില്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാക്കാനാണ് നിര്‍ദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നിന്റേതാണ് ഉത്തരവ്.
സ്വപ്ന സുരേഷ്, ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ സച്ചിന്‍ ദാസ് എന്നീ പ്രതികള്‍ക്കാണ് സമന്‍സ്. ദേവ് എജുക്കേഷന്‍ ട്രസ്റ്റ് മുഖേന 2017ലാണ് സ്വപ്നയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
സ്‌പേസ് പാര്‍ക്ക് കണ്‍സള്‍ട്ടന്‍സി ആയിരുന്ന െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പറില്‍ സ്വപ്നയക്ക് ജോലി ലഭിച്ചത് ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ്.