Sorry, you need to enable JavaScript to visit this website.

മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി ആലുവയിലും എത്തി; അന്വേഷണം തുടങ്ങി

മംഗളൂരു/കൊച്ചി- മംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ് ആലുവയില്‍ എത്തിയെന്നത് സ്ഥിരീകരിച്ചതോടെ കേരള പോലീസും കേസില്‍ പരിശോധന നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മംഗളൂരുവില്‍ എത്തിയിട്ടുണ്ട്.
മംഗളൂരു സ്‌ഫോടനക്കേസിലെ അന്വേഷണം കര്‍ണാടക പോലീസ് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. പ്രതി മുഹമ്മദ് ഷാരിഖ് രണ്ട് സംസ്ഥാനങ്ങളിലും എത്തിയിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. കേസിലെ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനാല്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. കര്‍ണാടക പോലീസ് നടത്തിയ അന്വേഷണത്തില്‍ ബോംബുകള്‍ നിര്‍മ്മിക്കാനാവശ്യമായ ചില വസ്തുക്കള്‍ ഷാരിഖ് ഓണ്‍ലൈനായി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഈ സാമഗ്രികള്‍ ആലുവയിലെ വിലാസത്തില്‍ എത്തിയതായും കണ്ടെത്തി. ഇതോടെ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. കൂടാതെ, കോയമ്പത്തൂരില്‍ കാറില്‍ സ്‌ഫോടനം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് ഇയാള്‍ കോയമ്പത്തൂരിലേക്ക് പോയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

Latest News